അട്ടേങ്ങാനം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ അട്ടേങ്ങാനം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച ശുചിമുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി ദാമോദരന്‍ ,പരപ്പ ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനീകൃഷ്ണന്‍ , ബ്ലോക്ക് പഞ്ചായത്തംഗം പി വി ശ്രീലത, കോടോം ബേളൂര്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ എസ് ജയശ്രീ , പിടിഎ പ്രസിഡണ്ട് പി ഗോപി , എസ്എംസി ചെയര്‍മാന്‍ സി ചന്ദ്രന്‍ ,എച്ച് നാഗേഷ്, പി അശോകന്‍ ,മിനി തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പ്രിന്‍സിപ്പല്‍ എ ശ്യാമള സ്വാഗതവും ഹെഡ്മിസ്ട്രസ്റ്റ് കെ.വി ബിജിലി നന്ദിയും പറഞ്ഞു .