കാസര്‍കോട് : കാസര്‍കോട് നഗരത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഇടക്കിടെ വൈദ്യുതി ഇല്ലാതാകുന്ന പ്രവണത കൂടി വരുന്നു. അതി ഉഷ്ണ കാലത്ത് കാസര്‍കോടിലെ ചെറുകിട കച്ചവടക്കാരെയും ജീവനക്കാരെയും ഏറെ ബാധിക്കുന്ന വൈദ്യുതി വിഛേദനത്തെ കുറിച്ചു അധികൃതരോട് ചോദിക്കുമ്പോള്‍ അറ്റകുറ്റ പണിയെന്നും പറഞ്ഞു ഒഴിഞ്ഞു മാറുകയാണ്. തീരാത്ത അറ്റകുറ്റ പണിയുടെ പേരിലുള്ള അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഒഴിവാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇലക്ട്രിക് ലൈനില്‍ അറ്റകുറ്റ പണികള്‍ ആവശ്യമുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മാര്‍ച്ച് – ഏപ്രില്‍ മാസം ഒഴിവാക്കി ഷെഡ്യൂള്‍ ചെയ്യണമെന്ന് യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് മുന്നറിപ്പ് നല്‍കി.