കാഞ്ഞങ്ങാട് :ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2025 ഏപ്രില്‍ 5 മുതല്‍ ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന എസ്എഫ് എ അംഗീകൃത അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് വെച്ച് നടന്ന ചടങ്ങ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി. കെ. വിനീത് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി. കെ. നിഷാന്ത് അധ്യക്ഷനായി. കെ. സബീഷ്,ശിവജി വെള്ളിക്കോത്ത്,എം. കെ. വിനോദ്കുമാര്‍,എന്‍. പ്രിയേഷ്, വിപിന്‍ ബല്ലത്ത് എന്നിവര്‍ സംസാരിച്ചു. വി. ഗിനീഷ് സ്വാഗതം പറഞ്ഞു.