രാജപുരം: ചെറുപുഷ്പ മിഷന്‍ ലീഗ് കണ്ണൂര്‍ റീജിയന്റെ അഭിമുഖ്യത്തില്‍ കുഞ്ഞേട്ടന്റെ നൂറാം ജന്മദിനാഘോഷം കൊട്ടോടി ശാഖയില്‍ നടന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അല്മായ പ്രേക്ഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സ്ഥാപക നേതാവായ കുഞ്ഞേട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പിസി അബ്രഹാം പല്ലാട്ടുകുന്നേലിന്റെ നൂറാം ജന്മദിനം ആഘോഷപൂര്‍വ്വം സംഘടിപ്പിച്ചു. ശാഖാ പ്രസിഡണ്ട് അലക്‌സാണ്ടറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ റവ. ഫാ. സനീഷ് കയ്യാലക്കകത്ത് കോട്ടയം രൂപത വൈസ് ഡയറക്ടര്‍ സി.അനു കാരിത്താസ് കണ്ണൂര്‍ റീജണ്‍ പ്രസിഡന്റ് ബിനീത് അടിയായിപ്പള്ളി , ജന.ഓര്‍ഗനൈസര്‍ സോനു ചെട്ടിക്കത്തോട്ടം ഹെഡ്മാസ്റ്റര്‍ ഫിലിപ്പ് വെട്ടികുന്നേല്‍ സി. ഷാന്റി എസ് വി എം എന്നിവര്‍ സംസാരിച്ചു. ശാഖ വൈസ് ഡയറക്ടര്‍ സി. കീര്‍ത്തന എസ് വി എം പരിപാടിക്ക് നേതൃത്വം നല്‍കി.