അരീക്കോട്: ഹണി ട്രാപ്പിലൂടെ യുവാവില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ്രക്കാട്ടൂര്‍ കുന്നത്ത് വീട്ടില്‍ സഹദ് ബിനു (24), കാനാത്ത് കുണ്ടില്‍ വീട്ടില്‍ വിളയില്‍ മുഹമ്മദ് ഇര്‍ഫാന്‍ (24) എന്നിവരെയാണ് അരീക്കോട് എസ് എച്ച്.ഒ വി. സിജിത്ത് അറസ്റ്റ് ചെയ്തത്.
ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികള്‍ പരാതിക്കാരനായ യുവാവിനെ പരിചയപ്പെട്ടത്. പ്രതികള്‍ പരാതിക്കാരനെ കടുങ്ങല്ലൂരിലേക്ക് വിളിച്ചുവരുത്തി ബൈക്കില്‍ കയറ്റി മുണ്ടുപറമ്പിലെ കോളേജിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെവെച്ച് ഇരുവരും യുവാവിനെ കെട്ടിയിട്ട് അടിച്ചുപരിക്കേല്‍പിക്കുകയും ഭീഷണിപ്പെടുത്തി 50,000 രൂപ കൈക്കലാക്കുകയും ആയിരുന്നു. തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്.