നീലേശ്വരം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി പൊതുപരിപാടികളിലും സല്‍ക്കാരങ്ങളിലും ഹരിത പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി നിലേശ്വരം നഗരസഭയുടെ സഹായത്തോടു കൂടി ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം 5 സംരംഭക യൂണിറ്റുകളിലായി സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടിവി ശാന്ത യൂണിറ്റുകള്‍ക്ക് പ്ലേറ്റും ഗ്ലാസും കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി പി ലത സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി രവീന്ദ്രന്‍, വി ഗൗരി,പി ഭാ ര്‍ഗവി നഗരസഭാ സെക്രട്ടറി ശ്രീ മനോജ് കുമാര്‍ കെ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. കെ നാരായണന്‍, കെ മോഹനന്‍, എം കെ വിനയരാജ്, വി അബൂബക്കര്‍, എ ബാലകൃഷ്ണന്‍, ടിവി ഷീബ, ദക്ഷയണി കുഞ്ഞിക്കണ്ണന്‍, ശ്രീജ വി വി കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി, ഹരിത കര്‍മ്മ സേനയുടെ മുഴുവന്‍ ഗ്രൂപ്പുകളുടെയും പ്രസിഡന്റ് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍ നന്ദി പറഞ്ഞു. മുഴുവന്‍ ഗ്രൂപ്പുകളുടെയും പ്രസിഡന്റ് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍ നന്ദി പറഞ്ഞു.