കാഞ്ഞങ്ങാട്: അമ്പലങ്ങളിലും കാവുകളിലും തറവാടുകളിലും സ്ഥാനങ്ങളിലും ഇന്ന് പല ചടങ്ങുകളും അന്യം നിന്നുപോകുന്ന കാഴ്ച അനിതരണ സാധാരണമായി മാറിയിരിക്കുകയാണ്. അതിലൊന്നാണ് ക്ഷേത്രത്തിലെ നിവേദനത്തിനും അടിയന്തരാധി കാര്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള അരിക്കായി നെല്ല് കുത്തിയെടുക്കുന്ന കാഴ്ച. ഒരു ഉരലിന് കീഴില്‍ 2 സ്ത്രീകള്‍ ഉലക്ക കൊണ്ട് രണ്ട് കൈകളും ഉപയോഗിച്ച് ഒരു പ്രത്യേക താളത്തില്‍ നെല്ല് കുത്തിയെടുക്കുന്ന കാഴ്ച നയന മനോഹരവും ഒപ്പം പാരമ്പര്യ തനിമ തോറ്റി ഉണര്‍ത്തുന്നതുമാണ്. പുതു തലമുറയ്ക്ക് ഇന്ന് പരിചിതമല്ലാത്ത ഈ കാഴ്ച മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവത്തിന് ക്ഷേത്രത്തിലെ ശ്രീകോവിലുകള്‍ക്ക് ഉള്ളിലും മറ്റ് അടിയന്തരാദി കാര്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള അരിക്കായി നെല്ല് കുത്തിയെടുക്കുന്ന കാഴ്ച കണ്ടു നിന്നവരില്‍ കൗതുകവും പഴയകാല ഓര്‍മ്മകളെ മാടി വിളിക്കുന്നതുമായി മാറി.ഇന്ന് അമ്പലങ്ങളിലും മറ്റ് ദേവ സ്ഥാനങ്ങളിലും ഇത്തരം കാര്യങ്ങള്‍ക്ക് അരി കടകളില്‍നിന്ന് വാങ്ങി ഉപയോഗിക്കാറാണ് പതിവ്. അപൂര്‍വ്വം ക്ഷേത്രങ്ങളിലും, തറവാടുകളിലും, സ്ഥാനങ്ങളിലും മാത്രമാണ് ഇത്തരം പാരമ്പര്യ ചടങ്ങുകള്‍ ഇന്നും നിലനിന്നു പോരുന്നത്. ബാലകൃഷ്ണന്‍ പാലക്കി