നീലേശ്വരം ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം – ആര്‍.എസ് കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി

നീലേശ്വരം ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന് കേരള അര്‍ബന്‍ ആന്റ് റൂറല്‍ ഡെവലപ്പ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (KURDFC ) നിന്നും വായ്പ തുക അനുവദിക്കുന്നതിനു മുന്നോടിയായി മാനേജിംഗ് ഡയറക്ടര്‍ ആര്‍.എസ് കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം കെട്ടിടനിര്‍മ്മാണം പരിശോധന നടത്തി.

ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിലേക്ക് 14,53,50,000/-രൂപയുടെ വായ്പ കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്നും അനുവദിച്ചത് പ്രകാരം നഗരസഭാ സെക്രട്ടറി ധാരണപത്രം ഒപ്പ് വെച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ.യു.ആര്‍.ഡി.എഫ്.സി അധികൃതര്‍ നിര്‍മ്മാണ സ്ഥലം പരിശോധന നടത്തിയത്. ടൗണ്‍ പ്ലാനര്‍ ജ്യോതിഷ് ചന്ദ്ര.ജി, പ്രൊജക്ട് അസിസ്റ്റന്റ് സജീഷ്.പി എന്നിവരും സംഘത്തിലുണ്ടായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, വൈസ്‌ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, മരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി.രവീന്ദ്രന്‍, നഗരസഭാ സെക്രട്ടറി മനോജ്കുമാര്‍.കെ, നഗരസഭാ എഞ്ചിനീയര്‍ ഉപേന്ദ്രന്‍.വി.വി, കോണ്‍ട്രാക്ടര്‍ എം.എം.ജോയ് എന്നിവര്‍ സന്നിഹിതരായിരുന്നു.

നഗരസഭയുടെ ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 16 കോടി രൂപ ചിലവഴിച്ച് 3854 ചതുരശ്ര മീറ്ററില്‍ നാല് നിലകളുള്ള ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണമാണ് നടന്നു വരുന്നത്. 14,53,50000/- രൂപ കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്നുള്ള വായ്പയും ബാക്കി തുക തനത്ഫണ്ടില്‍ നിന്നും വകയിരുത്തിയാണ് ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് നിര്‍മ്മാണം. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ ജില്ലയിലെ സുസജ്ജമായ ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സായി ഇത് മാറും. നീലേശ്വരത്തുകാരനായ എം.എം.ജോയ് ആണ് കരാറുകാരന്‍.

Leave a Reply

Your email address will not be published. Required fields are marked *