രാവണീശ്വരം:വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കാസറഗോഡിന്റെ ആഭിമുഖ്യത്തില്‍ കേരള ചെറുകിട വ്യവസായ അസോസിയേഷന്റെ സഹകരണത്തോട് കൂടി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വ്യവസായ ഉത്പന്ന പ്രദര്‍ശന വിപണന മേള INDEX KL14 2024 നവംബര്‍ 6 മുതല്‍ 9 വരെ ബേക്കല്‍ ഉപജില്ല കലോത്സവ നഗരിയായ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രാവണീശ്വരത്ത് വെച്ച് നടക്കുകയാണ്. മേളയുടെ ഉത്ഘാടനം നവംബര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിച്ചു. ജില്ലാ അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് മുഖ്യാ തിഥിതിയായി. ചടങ്ങില്‍ രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ജയചന്ദ്രന്‍, പി. ടി. എ പ്രസിഡന്റ് പി. രാധാകൃഷ്ണന്‍, എന്‍. എം. സി സി . കാസറഗോഡ് ചാപ്റ്റര്‍ പ്രസിഡന്റ് എ. കെ. ശ്യം പ്രസാദ്, കെ.എസ്. എസ്.ഐ. എ ജില്ലാ സെക്രട്ടറി മുജീബ് റഹ്‌മാന്‍,ഉപജില്ല വ്യവസായ ഓഫീസര്‍ ലിജി കെ.സി. തുടങിയവര്‍ ആശംസകള്‍ നേര്‍ന്നു.. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടര്‍ നിതിന്‍ നന്ദിയും പറഞ്ഞു