പോലീസ് അമ്മക്ക് സ്നേഹാദരവ് നല്‍കി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം

കൊച്ചി : കൊച്ചിയില്‍ പട്ന സ്വദേശിനിയുടെ 4 മാസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്യയെ അനുമോദിച്ച് എറണാകുളം ചൈല്‍ഡ് പ്രൊട്ടക്ട് ടീം. എറണാകുളം ജില്ലാ കമ്മിറ്റിയുടെ എട്ടാം സ്ഥാപക ദിനത്തൊടാനുംബന്ധിച്ചണ് ആദരവ് നല്‍കിയത്. കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷന്‍ എസ് എച് ഒ ആനി ശിവ, അസ്സി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ആഗ് നസ്,ജീജ, ഷീജ, സിവില്‍ പോലീസ് ഓഫീസര്‍മാരായ വീണ, അമ്യത തുടങ്ങിയവരുടെ സാനിധ്യത്തില്‍ ജില്ലാ പ്രസിഡന്റ് അര്‍ഷദ് ബിന്‍ സുലൈമാന്‍ ട്രഷറര്‍ പരിത് വലിയ പറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് ആര്യക്ക് സ്നേഹാദരവ് നല്‍കിയത്.

സിവില്‍ പൊലീസ് ഓഫീസര്‍ ആര്യയുടെ പ്രവര്‍ത്തി പോലീസ് സേനയ്ക്ക് തന്നെ അഭിമാനമാണെന്ന് ജില്ലാ പ്രസിഡന്റ് അര്‍ഷദ് ബിന്‍ സുലൈമാന്‍ പറഞ്ഞു.എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഐസിയുവില്‍ അഡ്മിറ്റായ പാട്ന സ്വദേശിയുടെ 4 കുട്ടികളെയാണ് നോക്കാന്‍ ആരും ഇല്ലാത്തതിനാല്‍ കൊച്ചി സിറ്റി വനിതാ സ്റ്റേഷനില്‍ എത്തിച്ചത്. യുവതിയുടെ ഭര്‍ത്താവ് ജയില്‍വാസം അനുഭവിക്കുകയാണ്. മൂന്ന് കുട്ടികള്‍ക്കും ആഹാരം വാങ്ങി നല്‍കി. 4 മാസം പ്രായമായ കുഞ്ഞിന് എന്ത് നല്‍കും എന്ന ചോദ്യം ഉയര്‍ന്നപ്പോളാണ് മുലയൂട്ടുന്ന അമ്മയായ ആര്യ പാലുകൊടുക്കാന്‍ തയ്യാറായത്. ‘ഉദരത്തില്‍’ ചുമന്നില്ല എങ്കിലും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കുഞ്ഞു വായില്‍ മുലപ്പാല്‍ നല്‍കി വിശപ്പകറ്റിയ ആര്യ എന്ന കാക്കിയണിഞ്ഞ പോലീസും ആ കുഞ്ഞിന്റെ അമ്മയായി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *