ന്യൂഡല്‍ഹി: ഡിജിറ്റല്‍ കണക്ടിവിറ്റിക്കായി ഇന്ത്യയില്‍ സുപ്രധാന ചുവടുവെപ്പുമായി ബി.എസ്.എന്‍.എല്‍. അതേസമയം രാജ്യത്തുടനീളം 50,000 4ജി ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് ബി.എസ്.എന്‍.എന്‍ തുടക്കം കുറിച്ചു.
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ 50,000 ടവറുകളില്‍ 41,000 എണ്ണം ഒക്ടോബര്‍ 29ന് മുമ്ബ് പ്രവര്‍ത്തനക്ഷമമായെന്നും വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷം സ്ഥലങ്ങളില്‍ 4ജി ടവറുകളെന്ന ബി.എസ്.എന്‍.എല്ലിന്റെ ലക്ഷ്യത്തിന് ഇത് ഏറെ കരുത്ത് പകരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒരു ലക്ഷം ടവറുകള്‍ക്കുള്ള ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള കരാര്‍ 2023 മെയില്‍ 24,500 കോടി രൂപക്ക് ടി.സി.എസിന് ലഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് നേതൃത്വം നല്‍കുന്ന കണ്‍സോട്യവുമായി ചേര്‍ന്നാണ് ബി.എസ്.എന്‍.എല്‍ ടവറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സെന്റര്‍ ഫോര്‍ ഡെവലെപ്‌മെന്റ് ഓഫ് ടെലിമാറ്റിക്, ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങളും കണ്‍സോട്യത്തിന്റെ ഭാഗമാണ്. 2025 ജൂണിന് മുമ്ബായി ഒരു ലക്ഷം സ്ഥലങ്ങളില്‍ ബി.എസ്.എന്‍.എല്‍ 4ജി നെറ്റ്‌വര്‍ക്ക് ഉറപ്പാക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ അറിയിച്ചിരുന്നു.