കാപ്പാ നിയമലംഘനം: കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍

കോട്ടയം: അതിരമ്ബുഴയില്‍ കാപ്പാ നിയമലംഘനത്തിന് കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. കോട്ടമുറി സ്വദേശി ആല്‍ബിന്‍ കെ ബോബന്‍ ആണ് ഏറ്റുമാനൂര്‍ പൊലീസിന്റെ പിടിയിലായത്. ഏറ്റുമാനൂര്‍, മേലുകാവ്, മരങ്ങാട്ടുപള്ളി എന്നീ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, കവര്‍ച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പാ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാല്‍, ഇയാള്‍ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ഏറ്റുമാനൂരില്‍ നിന്നും പൊലീസ് പിടികൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *