പാലക്കുന്ന് : ഉരുള്‍ പൊട്ടലില്‍ സര്‍വ്വതും നശിച്ച വയനാട്ടിലെ സഹോദരങ്ങളെ പുനരധിവസിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കുന്ന് കഴകത്തിന്റെ കൈത്താങ്ങ്. ക്ഷേത്ര ഭരണ സമിതി, ക്ഷേത്ര ഖത്തര്‍ കമ്മിറ്റി, മാതൃസമിതി, പ്രാദേശിക സമിതികള്‍ ചേര്‍ന്ന് സ്വരൂപിച്ച തുക കഴകം പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, ജനറല്‍ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ടി. സി. ബിജുവിന് കൈമാറി.