‘ഒന്നായി പൂജ്യത്തിലേക്ക് ‘എന്ന സന്ദേശം നല്‍കിക്കൊണ്ട് എച്ച്ഐവി എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നടക്കുന്ന കലാജാഥയുടെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ വച്ച് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്വി.കെ ബാവ നിര്‍വഹിച്ചു. ഗവണ്‍മെന്റ് പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് യു രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ജില്ലാ ടിബി ആന്റ് എയ്ഡ്‌സ് കണ്ട്രോള്‍ ഓഫീസര്‍ ഡോ.ആരതി രഞ്ജിത് സ്വാഗതവും ഉടുമ്പുംതല കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിയാ കത്ത് അലിനന്ദിയും പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസ് ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പ്രശാന്ത് എന്‍. പി,എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ രമ്യ, സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ദിശ ഡോക്യുമെന്റേഷന്‍ ഓഫീസര്‍ പ്രിയേഷ് എന്‍ ടി എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ടി ബി ഓഫീസ്, കാസറഗോഡ് എന്നിവ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിന് ശേഷം പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പയ്യോളി നൃത്താഞ്ജലിയുടെ നേതൃത്വത്തില്‍ തെരുവ് നാടകം അരങ്ങേറി. തുടര്‍ന്ന്, PMSAPTHSS കൈക്കോട്ട് കടവ്, ഏങഞട വെള്ളച്ചാല്‍, ഇ. കെ നയനാര്‍ മെമ്മോറിയല്‍ ഗവ : ഐ ടി ഐ കയ്യൂര്‍ എന്നിവിടങ്ങളില്‍ തെരുവ് നാടകം അരങ്ങേറുകയുണ്ടായി. തെരുവുനാടകം, മാജിക് ഷോകള്‍, വെന്‍ട്രി ലോക്കിസം എന്നീ കലാപരിപാടികളിലൂടെ ജില്ലയില്‍ 43 കേന്ദ്രങ്ങളിലായാണ് പരിപാടികള്‍ നടത്തുന്നത്. 2025 ഓടെ പുതിയ എച്ച്ഐവി അണുബാധിതര്‍ ഇല്ലാതാകുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഒന്നായി പൂജ്യത്തിലേക്ക് എന്ന് സന്ദേശമായാണ് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ മുന്നോടിയായി ബോധവല്‍ക്കരണ കലാജാഥ നടത്തപ്പെടുന്നത്.