വേലാശ്വരം: താംബൂല പ്രശ്‌ന ചിന്ത നിശ്ചയപ്രകാരം വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിനുശേഷം നവീകരണ കലശവും നടത്തുകയാണ്. 2023 ഡിസംബര്‍ 27 ധനു മാസത്തിലെ തിരുവാതിര ദിനത്തില്‍ വിവിധ പരിപാടികളോടുകൂടി നവീകരണ കലശം നടക്കും. പരിപാടിയുടെ ഭാഗമായി ഗണപതിഹോമം, വിവിധ താന്ത്രിക കര്‍മ്മങ്ങള്‍, തിരുവാ തിരക്കളി, വിവിധ സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടക്കും. ആഘോഷത്തിന്റെ ധന സമാഹരണത്തിന് തുടക്കമായി.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം മുന്‍ പെരിയ നമ്പി പത്മനാഭ മധുരമ്പാടി തായര്‍ നവീകരണ കമ്മിറ്റി ചെയര്‍മാന്‍ വി. കൃഷ്ണന് ആദ്യ തുക നല്‍കി ധനസമാഹരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി. കുമാരന്‍ അധ്യക്ഷത വഹിച്ചു. ഡോ: ടി.വി. ആര്‍ നമ്പൂതിരി കാര്യപരിപാടികളെ കുറിച്ച് വിശദീകരിച്ചു. പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി വി. നാരായണന്‍, വ്യാസേശ്വരം ശിവക്ഷേത്രം മാതൃസമിതി പ്രസിഡണ്ട് ലക്ഷ്മി ചന്ദ്രന്‍, ട്രഷറര്‍ പി. ശ്യാമളകുമാരി എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പി. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു