രാജപുരം : രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കാസറഗോഡ് ജില്ലയിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25 ന് കോളേജില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഒരു സ്‌കൂളില്‍ നിന്ന് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 23 ന് മുമ്പായി 8129106807 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.