എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ച കുമ്പടാജെ കുടുംബാരോഗ്യ കേന്ദ്രത്തെ കുമ്പടാജെ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. അഗല്‍പാടി സ്‌കൂള്‍ ഗ്രൗണ്ട് മുതല്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് വരെ വിളംബര റാലി നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പോസോളിഗെ, ജന പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ഐ.സി.ഡി.എസ് അംഗങ്ങള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, ആശ വര്‍ക്കര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സന്‍, എ.ഡി.എസ് അംഗങ്ങള്‍, വ്യാപാരികള്‍, അധ്യാപകര്‍,നാട്ടുകാര്‍ തുടങ്ങിയവര്‍ റാലിയുടെ ഭാഗമായി.
അനുമോദന സദസ്സ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടുബരോഗ്യ കേന്ദ്രത്തിനുള്ള സ്‌നേഹോപഹാരം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ.സയ്യിദ് ഷുഹൈബ് തങ്ങളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പോസോളിഗെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എലിസ ബത്ത് ക്രാസ്റ്റ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റസാഖ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ ഖദീജ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഞ്ജീവ് ഷെട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈലജ ഭട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നളിനി, യെശോദ, വാര്‍ഡ് മെമ്പര്‍ ഹരീഷ് ഗോസാട, മെഡിക്കല്‍ ഓഫീസര്‍ ഡോ സയ്യിദ് ഷുഹൈബ് തങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ബി.ടി അബ്ദുല്ല കുഞ്ഞി, നേതാവ് നാരായണന്‍ നമ്പ്യാര്‍, എന്നിവര്‍ സംസാരിച്ചു. ജെ.എച്ച്.ഐ രാജേഷ് കെ നമ്പ്യാര്‍ സ്വാഗതവും പഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് നവാസ് നന്ദിയും പറഞ്ഞു