രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ബളാംതോട് വെച്ച് പത്ത് മിനിട്ട് ചക്ര സ്തംഭന സമരം നടത്തി. തുടര്‍ന്ന് നടന്ന ഏകദിന ഉപവാസ സമരം ഡോ. സിനോഷ് സക്കറിയാച്ചന്‍ ഉദ്ഘാടനം ചെയ്തു. മലനാട് വികസന സമിതി ചെയര്‍മാന്‍ ആര്‍ സൂര്യ നാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരിഫ്, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ , എം കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട്, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, ജോസ് പറത്തട്ടേല്‍,മലനാട് വികസന സമിതി ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉപവാസ സമരം വൈകുന്നേരം സമാപിക്കും.