പാലക്കുന്ന്: കാഞ്ഞങ്ങാട് – കാസറഗോഡ് സംസ്ഥാന പാതയില്‍ പാലക്കുന്ന് പള്ളത്തില്‍ ജൂലായ് 3 ന് കലുങ്കിന് നടുവിലായി രൂപം കൊണ്ട പാതാള കുഴിയെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ നടന്നെങ്കിലും അതിന് നാളിതുവരെ ശാശ്വത പരിഹാരം കണ്ടെത്താത്ത പൊതുമരാമത്ത് വകുപ്പിന്റെ നിസ്സംഗതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റ് യോഗം പ്രതിഷേധിച്ചു.വെള്ളിയാഴ്ച്ച പുലര്‍ച്ചെ അതേയിടത്തു വീണ്ടും വാഹനാപകടം ഉണ്ടായതിനെ തുടര്‍ന്നാണ് അടിയന്തര യോഗം ചേര്‍ന്നത്. തിങ്കളാഴ്ച വരെ നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ സംസ്ഥാന പാത ഉപരോധം അടക്കം പ്രതിഷേധ സമരമുറകള്‍ നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.എം.എസ്. ജംഷീദ് അധ്യക്ഷത വഹിച്ചു.ചന്ദ്രന്‍ കരിപ്പോടി, അരവിന്ദന്‍ മുതലാസ്, മുരളി പള്ളം, ഗംഗാധരന്‍ പള്ളം, ജയാനന്ദന്‍ പാലക്കുന്ന് ,യൂസഫ് ഫാല്‍ക്കണ്‍, അഷറഫ് തവക്കല്‍, ചന്ദ്രന്‍ തച്ചങ്ങാട്,മുഹമ്മദ് നൂറാസ് എന്നിവര്‍
സംസാരിച്ചു.