കൊടും ചൂടിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിനായി ചുമരെഴുത്തില്‍ മുഴുകി അശ്വിന്‍ രാജ്

രാജപുരം: കൊടും ചൂടിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ചുമരെഴുത്ത് നടത്തി വിദ്യാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിനായി ചുള്ളിക്കരയിലാണ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി അശ്വിന്‍ രാജ് ചുമരെഴുത്ത് നടത്തിയത്. മുമ്പ് രാജ് മോഹന്‍ ഉണ്ണിത്താന്റെ ചിത്രം വരച്ച് നല്‍കി പ്രശംസ പിടിച്ചു പറ്റിയ കുട്ടിയാണ് അശ്വിന്‍. കുട്ടിയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചുമരെഴുത്ത് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *