രാജപുരം: പനത്തടി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുളന്തോട്ടം കൃഷിക്ക് തുടക്കമായി. മൂന്നാംവാര്‍ഡിലെതുമ്പടി കൃഷണനായ്ക്കിന്റെ 1.15ഏക്കര്‍ സ്ഥലത്താണ് മുള തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം കെ എസ് പ്രീതി അധ്യക്ഷത വഹിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ, പഞ്ചായത്തംഗങ്ങളായ കെ കെ വേണു ഗോപാല്‍, എന്‍ വിന്‍സെന്റ്, പഞ്ചായത്ത് അസിസിന്റന്റ് സെക്രട്ടറി എം വിജയകുമാര്‍, തൊഴിലുറപ്പ പദ്ധതി അക്ര ഡിറ്റഡ് എന്‍ജിനിയര്‍ വി അതിര, വി ആര്‍ മഞ്ജുഷ എന്നിവര്‍ സംസാരിച്ചു.