ഉദുമ: പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള മുന്‍ ഒരുക്കവുമായി ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. 21 വാര്‍ഡുകളിലും സെപ്തംബര്‍ 10 ന് മുമ്പായി വാര്‍ഡ് തല കമ്മിറ്റികള്‍ രൂപീകരിക്കാനും പുതുതായി പണിത മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം അതിവിപുലമായി നടത്താനും യോഗത്തില്‍ തീരുമാനമായി. ഉദുമ സര്‍വ്വീസ് സഹകരണ ബേങ്ക് ഹാളില്‍ നടന്ന യോഗം കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീധരന്‍ വയലില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കുഞ്ഞമ്പു നമ്പ്യാര്‍, വി ആര്‍ വിദ്യാസാഗര്‍, ഗീതാകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലന്‍, ബ്ലോക്ക് ഭാരവാഹികളായ വാസു മാങ്ങാട്, എന്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍, ബി ബാലകൃഷ്ണന്‍, ബി കൃഷ്ണന്‍, കേവീസ് ബാലകൃഷ്ണന്‍, ശ്രീജ പുരുഷോത്തമന്‍, സേവാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് മാങ്ങാട്, ഷിബു കടവങ്ങാനം. മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരി ശ്രീധരന്‍, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ ഗോപാലന്‍ നായര്‍, പി ആര്‍ ചന്ദ്രന്‍, കെ വി അപ്പു, കാര്‍ത്യായണി ബാബു, പുരുഷോത്തമന്‍ നായര്‍, ധര്‍മ്മപാലന്‍ ഞെക്ലി, കൃഷ്ണന്‍ പള്ളം, പന്തല്‍ നാരായണന്‍, കെ വി രാജഗോപാലന്‍, ലക്ഷ്മി ബാലന്‍, ശംഭു ബേക്കല്‍, അന്‍വര്‍ മാങ്ങാട്, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം അമ്പാടി, പി പി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.