കാഞ്ഞങ്ങാട്: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ അക്രമിച്ച് കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്. ഐ യും മഹിളാസോസിയേഷനും എസ്.എഫ്.ഐ യും ചേര്‍ന്ന് കാഞ്ഞങ്ങാട് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് സ്മൃതി മണ്ഡപം കേന്ദ്രീകരിച്ച് നടന്ന മാര്‍ച്ച് നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു.എസ്.എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രണവ് പ്രഭാകരന്‍ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ്,മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.സി. സുബൈദ,എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് റിഷിത സി. പവിത്രന്‍,പി.പി. ശ്യാമളാദേവി, എ. പി. ഉഷ എന്നിവര്‍ സംസാരിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് സ്മൃതി മണ്ഡപം കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തില്‍ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും മഹിളകളുടെയും പ്രതിഷേധമിരമ്പി.