പാലക്കുന്ന്: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന്റെ ഭാഗമായി 26ന് അച്ചേരി വിഷ്ണു, ഇടുവുങ്കാല്‍ ശ്രീഹരി, ചാത്തംകൈ ശ്രീശാസ്ത, കൊക്കാല്‍ ഷണ്‍മുഖ ബാലഗോകുലങ്ങള്‍ സംഘടിച്ച് ശോഭ യാത്ര നടത്തും. കളനാട് കളികാദേവി ക്ഷേത്രത്തില്‍ നിന്ന് 3 ന് പുറപ്പെട്ട് ഉദുമ, പള്ളം വഴി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ സമാപിക്കും.തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. രാവിലെ നിര്‍മാല്യ ദര്‍ശനത്തിന് ശേഷം 10ന് ക്ഷേത്ര മാതൃസമിതിയുടെ സദ്ഗ്രന്ഥ പാരായണം.
10.30ന് കളഭാഭിഷേകം, ഇളനീര്‍ അഭിഷേകം, കളഭചാര്‍ത്ത്. 12ന് മഹാപൂജ. 6.15ന് ചുറ്റുവിളക്ക് തെളിയിക്കല്‍. 7ന് പാലക്കുന്ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന, 9ന് പാര്‍ഥസാരഥി ക്ഷേത്ര ഭജന സമിതിയുടെ ഭജനയും തുടര്‍ന്ന് 11.30ന് അവതാര പൂജയോടെ സമാപനം. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.മാങ്ങാട് മോലോത്തിങ്കാല്‍ ബാലഗോപാല ക്ഷേത്രത്തില്‍ രാവിലെ ലളിതാ സഹസ്രനാമ പാരായണവും 11ന് സാധു വിനോദ്ജിയുടെ ആധ്യാത്മിക പ്രഭാഷണവും. ഒന്നിന് അഷ്ടമി സദ്യ. 3ന് കുട്ടികളുടെ ഉറിയടി മത്സരം. 6ന് ദീപാരാധനയ്ക്ക് ശേഷം ഭജന. 10.30ന് ബാലഗോപാലന് പാല് കൊടുക്കല്‍. തുടര്‍ന്ന് അഷ്ടമി പൂജയോടെ സമാപനം.