വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ദുരിതാശ്വാസ സഹായമെത്തിക്കാന്‍ കാസര്‍കോട് ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും നേതൃത്വം നല്‍കുകയാണ്. വിദ്യാനഗര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഹോസ്ദുര്‍ഗ് താലൂക്കിലും അവശ്യസാധനങ്ങളുടെ ശേഖരണ കേന്ദ്രം പ്രവര്‍ത്തിച്ചു വരികയാണ്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ച ശേഖരണ കേന്ദ്രത്തിലെത്തിയ അവശ്യ സാധനങ്ങളുമായി ആദ്യ വാഹനം ജൂലൈ 30ന് രാത്രി വയനാട്ടിലേക്ക് പോയി സഹായം എത്തിച്ചിരുന്നു. ജൂലൈ 31 ന് ഉച്ചയ്ക്ക് ശേഷം അടുത്ത വാഹനം പുറപ്പെടും. അവശ്യസാധനങ്ങളുടെ ശേഖരണ കേന്ദ്രം വരും ദിവസങ്ങളിലും തുടരും. സഹായ സന്നദ്ധരായ സുമനസുകള്‍ അവശ്യ സാധനങ്ങളുടെ കിറ്റുകള്‍ കളക്ടറേറ്റിലും ഹോസ്ദുര്‍ഗ് താലൂക്കിലും എത്തിച്ചു നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കളക്ടറും അഭ്യര്‍ത്ഥിച്ചു.
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടുക
കണ്‍ട്രോള്‍ റൂം കളക്ടറേറ്റ്: 9446601700
ഹൊസ്ദുര്‍ഗ് താലൂക്ക്: 9447613040
കിറ്റില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന അവശ്യ സാധനങ്ങള്‍
ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങള്‍
പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍
ഭക്ഷ്യ വസ്തുക്കള്‍
ബാറ്ററി
ടോര്‍ച്ച്
സാനിറ്ററി നാപ്കിന്‍
വസ്ത്രങ്ങള്‍
തോര്‍ത്ത്
ടൂത്ത് പേസ്റ്റ്
ബ്രഷ്
വാഷിംഗ് സോപ്പ്
അടിവസ്ത്രങ്ങള്‍
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍
എല്ലാവര്‍ക്കും അടിവസ്ത്രം
ബെഡ് ഷീറ്റ്
മാറ്റുകള്‍
പാത്രങ്ങള്‍
സാനിറ്ററി പാഡ്
പുതപ്പ്
തലയണ
ടോര്‍ച്ച്
ടവല്‍
സ്ലിപ്പറുകള്‍
സ്വെറ്ററുകള്‍
റെയിന്‍ കോട്ട്