കോളിയടുക്കം: കേരള കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് പഠന വകുപ്പിന്റെയും കോളിയടുക്കം ഗവ. യു.പി. സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധാന്യങ്ങള്‍ ഉള്‍പ്പെടുത്തി പോഷക സമൃദ്ധമായ ഭക്ഷണമൊരുക്കി. സോഷ്യല്‍ വര്‍ക്ക് പഠന വകുപ്പിന്റെ ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായി സൗഖ്യം കര്‍ക്കിടകം എന്ന പേരില്‍ നടക്കുന്ന ഒന്‍പത് ദിവസത്തെ പരിപാടിയില്‍ കുട്ടികള്‍ക്ക് ദിവസവും ഓരോ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. അവസാന ദിവസം ചെറുധാന്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പായസം തയ്യാറാക്കി നല്‍കും. പിടിഎ പ്രസിഡന്റ് ടി. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് രാധക്കുട്ടി സംസാരിച്ചു. രജനി കെ സ്വാഗതവും രാജശേഖര നായിക് നന്ദിയും പറഞ്ഞു. കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികളായ കെ.ആര്‍ ഹൃദ്യ, കെ. പ്രഭിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ധാന്യങ്ങളുടെ ഊര്‍ജശ്രോതസുകള്‍ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സും നടക്കും.