പടക്ക കടയ്ക്ക് തീപിടിച്ചു: രണ്ടു ജീവനക്കാരടക്കം മൂന്നുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പടക്ക കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. താമലത്തെ ചന്ദ്രിക സ്റ്റോര്‍സ് എന്ന പടക്ക കടയ്ക്കാണ് തീ പിടിച്ചത്. താമലത്താണ് സംഭവം. രണ്ടു ജീവനക്കാര്‍ക്കും പടക്കം വാങ്ങാന്‍ എത്തിയ ഒരാള്‍ക്കുമാണ് പരിക്കേറ്റത്. പുറത്ത് നിന്ന് കടയിലേക്ക് തീപ്പൊരി വീണതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *