സംസ്ഥാന വടംവലി അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 15 വിഭാഗത്തില്‍ ജില്ലയ്ക്ക് മൂന്നാം സ്ഥാനം. ബാനം ഗവ.ഹൈസ്‌കൂളിലെ അനാമിക ഹരിഷ് (ക്യാപ്റ്റന്‍), ടി.വി അന്‍ജിത, വി.ശിവാത്മജ, പി.സൗഭാഗ്യ, പി.അംഗിത, എം.എ അനഘ, സി.പ്രവീണ, കെ.കെ ശിവദ, കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഉത്തര എ.എസ്, ശ്രീനന്ദ എന്‍.കെ എന്നിവരാണ് ടീം അംഗങ്ങള്‍. അനാമിക കഴിഞ്ഞ രണ്ടു തവണയും ദേശീയ ചാമ്പ്യന്മാരായ കേരള ടീമില്‍ അംഗമായിരുന്നു. മണി മുണ്ടാത്ത് ആണ് പരിശീലകന്‍. എറണാകുളത്താണ് സംസ്ഥാന മത്സരം നടന്നത്.