കശുമാവ് വികസന ഏജൻസിയിൽ ഒഴിവുകൾ

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 675 രൂപ ദിവസ വേതന നിരക്കിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ചർ / ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ / തത്തുല്യ യോഗ്യതയുള്ള അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് വാക്-ഇൻ-ഇൻ ഇന്റർവ്യൂ രണ്ട് മേഖലകളിലായി നടത്തും. വടക്കൻ ജില്ലകളിൽ (ഒഴിവുകളുടെ എണ്ണം : തൃശൂർ-2, മലപ്പുറം-1, കോഴിക്കോട്-1, വയനാട്-1, കണ്ണൂർ-2) നവംബർ 21 ന് രാവിലെ പത്തിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിലും തെക്കൻ ജില്ലകളിൽ (ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം-1, കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-1, കോട്ടയം-2, ഇടുക്കി-1, എറണാകുളം-1) നവംബർ 30ന് രാവിലെ പത്തിന് കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലും ഇന്റർവ്യൂകൾ നടത്തും.

           വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 21ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കൃഷിയോ, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലോ കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയമുള്ള സൂപ്പർവൈസറി കേഡറിൽ ജോലി ചെയ്ത ബിരുദധാരികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.kasumavukrishi.org.

Leave a Reply

Your email address will not be published. Required fields are marked *