കൊന്നക്കാട് :മലയോരത്ത് വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു. ഇന്നലെ രാത്രിയില്‍ വള്ളിക്കടവ് മാലോത്ത് കസബ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് രണ്ട് കിലോമീറ്റര്‍ അടുത്ത് വരെ കാട്ടാനഎത്തി. ഒട്ടേമ്മാളത്തെ കൃഷിയിടങ്ങളിലാണ് കാട്ടാന കൂട്ടം നാശം വിതച്ചത്. കഴിഞ്ഞ ജനുവരിയിലും ഇവിടെ കാട്ടന ഇറങ്ങിയിരുന്നു. ഇത്തവണ മനുഷ്യ വാസ പ്രാദേശങ്ങളില്‍ എത്തി കൃഷി നധിപ്പിച്ചത് പ്രദേശത്തെ ആശങ്കയിലാഴ്ത്തി. വിദ്യാര്‍ത്ഥികള്‍ അടക്കം സ്‌കൂളിലേക്ക് പോകുന്ന വഴിയുടെ മീറ്ററുകള്‍ അകലത്തില്‍ കാട്ടാന എത്തിയത് രക്ഷിതാക്കളുടെയും ആശങ്ക ഇരട്ടിയാക്കി. കൂട്ടമായി എത്തിയ കാട്ടാന കൂട്ടം കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചെന്ന് യുവ കര്‍ഷകന്‍ അമല്‍ പാറത്താല്‍ പറഞ്ഞു.കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷന് ഇരുട്ടടിയായി മാറി ആനയുടെ അക്രമം.ജോര്‍ജ് ചക്കാലക്കല്‍,മാത്യു പാറത്താല്‍, ജോര്‍ജ് പിണക്കാട്ട് പറമ്പില്‍ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊന്നക്കാട് നെല്ലിമലയിലും,മാലോം പുഞ്ചയിലും കാട്ടാന കൃഷി നശിപ്പിച്ചിരുന്നു..