വി ടി യു സംസ്ഥാനതല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മംഗ്ലൂര്‍ പി. എ. കോളേജിന് ചാമ്പ്യന്‍ഷിപ്: 19 അംഗ ടീമില്‍ 15 പേരും മലയാളികള്‍ അതില്‍ 12 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവര്‍

മംഗ്ലൂര്‍ : കര്‍ണാടകയിലെ വിശ്വേശരായ ടെക്കനോളോജിക്കല്‍ യൂണിവേഴ്‌സിറ്റി (വി.ടി.യു.) നടത്തിയ സംസ്ഥാനതല ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മംഗ്ലൂര്‍ പി. എ. എഞ്ചിനീയറിംഗ് കോളേജ് ചാമ്പ്യന്‍ഷിപ് നേടി. മംഗലാപുരം ഡിവിഷനിലും ചാമ്പ്യന്‍ഷിപ്പ് ഇവര്‍ക്കായിരുന്നു.ടീം അംഗങ്ങളില്‍ 15 പേരും മലയാളികള്‍. അതില്‍ 12 പേരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരും. സംസ്ഥാനതല ഫുട്‌ബോള്‍ ടൂര്‍ണമെന്റിലും ഡിവിഷനിലും ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ ഫുട്‌ബോള്‍ ടീമിനെ പി എ കേളേജില്‍ അനുമോദിച്ചു. ഏകോപനം, ത്യാഗം, ലക്ഷ്യങ്ങള്‍ നിര്‍ണയിക്കല്‍ എന്നിവയുടെ മൂല്യങ്ങള്‍ ഊന്നിപ്പറഞ്ഞുകൊണ്ട് മാനേജിംഗ് ട്രസ്റ്റി അബ്ദുല്ല ഇബ്രാഹിം പ്രഭാഷണം നടത്തി. ടീം അംഗങ്ങള്‍ക്ക് അദ്ദേഹം മെമന്റോകള്‍ നല്‍കി അനുമോദിച്ചു. ചടങ്ങില്‍ പേസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി. കെ. ഷറഫുദ്ദീന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷര്‍മിള കുമാരി, സയ്യിദ് അമീന്‍, സ്റ്റുഡന്റ് അഫയേഴ്‌സ് ഡീന്‍ ഡോ. സര്‍ഫ്രാസ് ജെ ഹാസിം, പിഎഎഫ്ജിസി പ്രിന്‍സിപ്പല്‍ ഡോ. സലീമുള്ള ഖാന്‍, പിഎസിപി പ്രിന്‍സിപ്പല്‍ പ്രൊഫ. കെ പി സൂഫി, പര്‍ച്ചേസ് മാനേജര്‍ ടി. ഡി. ഹാരിസ്, ഇബ്രാഹിം, ഫുട്‌ബോള്‍ പരിശീലകന്‍, സുന്ദര്‍ ഡോ. ഇക്ബാല്‍, ഫാത്തിമ താജ്ഷ എന്നിവര്‍ സംസാരിച്ചു.പിഎ കോളേജിന് അഭിമാന നേട്ടം നേടിക്കൊടുത്ത ടീം അംഗങ്ങള്‍ :മുഹമ്മദ് സയ്ദ് അന്‍സാര്‍(മംഗളൂര്‍) അര്‍സാദ്, മുഹമ്മദ് സുല്‍ത്താന്‍, മുഹമ്മദ് അജ്വാദ്, സൈഫുദ്ധീന്‍, അദ്‌നാന്‍ അബ്ദുല്‍ കാദര്‍, തമീം ഷാന്‍, മുഹമ്മദ് ഐമാന്‍, ഷമ്മാസ്, ഹുസൈന്‍ ഹസീബ്, മനാസ്, മുക്ധാര്‍, (ഇവരെല്ലാം കാസര്‍കോട് ജില്ല) ഉബൈദ് അബൂബക്കര്‍, അജ്മല്‍, അബ്ദുല്ല (മൂവരും കണ്ണൂര്‍ ജില്ല ),മെഹത്താബ് (കോഴിക്കോട് ജില്ല), സാജിദ് അന്‍വര്‍, ശരത് (ഇരുവരും കൊടക് ), മുഹമ്മദ് ഫയ്‌സ് (ഡെര്‍ളകട്ട)

Leave a Reply

Your email address will not be published. Required fields are marked *