പെരിയ: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് കേരള കേന്ദ്ര സര്‍വകലാശാല. പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ വരവേറ്റ് പെരിയ ക്യാംപസ്. 25 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലായി 774 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പ്രവേശനം നേടിയത്. ഇതില്‍ 530 പേര്‍ പെണ്‍കുട്ടികളാണ്. ഒഡീഷ, അസം, മണിപ്പൂര്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങി 18 സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികളുണ്ട്. ഇന്നലെ ക്യാംപസിലെത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സര്‍വ്വകലാശാല അധികൃതര്‍ സ്വീകരിച്ചു. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാരുടെയും സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ടയുടെയും മേല്‍നോട്ടത്തില്‍ വിപുലമായ സൗകര്യമാണ് ഒരുക്കിയത്. എന്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡസ്‌ക് സംവിധാനവും ഉണ്ടായിരുന്നു. മെയിന്‍ ഗേറ്റില്‍നിന്ന് ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് ബസ് ഷട്ടില്‍ സര്‍വ്വീസും നടത്തി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും നവാഗതരെ സ്വീകരിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ പഠനസമാരംഭ പരിപാടി നടത്താനും തീരുമാനിച്ചിട്ടുണ്ട്.