രാജപുരം:രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്‌കൂളുകളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വരുന്ന ലഹരി വസ്തുക്കളെ തടയുന്നതിനും, സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്രാഫിക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനും,

സ്‌കൂളില്‍ ഹാജരാകാതെ കറങ്ങി നടക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നതിനും, സ്‌കൂള്‍ കുട്ടികള്‍ക്കെതിരെ ഉള്ള അതിക്രമങ്ങള്‍ തടയുന്നതിനും എസ് എച്ച് ഒ കണ്‍വീനറായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ,ഹെഡ് മാസ്റ്റര്‍ ചെയര്‍മനായും വാര്‍ഡ് മെമ്പര്‍മാര്‍, പിടിഎ ഭാരവാഹികള്‍, സമീപസ്ഥരായ വ്യാപാരികള്‍, സ്‌കൂള്‍ ലീഡര്‍ , എസ് പി സി കുട്ടികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവര്‍ അടങ്ങുന്നതാണ്കമ്മിറ്റി. ജി എച്ച് എസ് ചിറങ്കടവ്, ജി എച്ച് എസ് എസ് ബളാംതോട്, ജി എച്ച് എസ് ചാമുണ്ഡികുന്ന്, എയുപി സ്‌കൂള്‍ മാലക്കല്ല്, ജി എച്ച് എസ് എസ് കൊട്ടോടി , എച്ച് എഫ് എച്ച് എസ് എസ് രാജപുരം,എജി ജി എച്ച് എസ് എസ് കോടോത്ത് തുടങ്ങിയ സ്‌കൂളുകളില്‍ കമ്മിറ്റി രൂപികരിച്ചു.

തുടര്‍ന്ന്‌വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് വകുപ്പ് വിദ്യാര്‍ത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെകളെ കുറിച്ച് രാജപുരം വിദ്യാര്‍ത്ഥി സൗഹൃദ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ് കുമാര്‍ ടി.വി, ചന്ദ്രന്‍ കെ എന്നിവര്‍ ക്ലാസ്സെടുത്തു.

തുടര്‍ന്ന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പിലാക്കുന്ന വിദ്യാര്‍ത്ഥികളിലെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചില്‍ഡ്രന്‍ ആന്റ് പോലീസ് (ഇമു ) , ഗെയിം അഡിക്ഷനെതിരെയുള്ള ‘ചിരി’ ഹെല്‍പ്പ് ലൈന്‍ തുടര്‍ പഠനത്തിനുള്ള ഹോപ്പ് പദ്ധതികളെക്കുറിച്ചുള്ള പോസ്റ്ററുകള്‍ സ്‌കൂള്‍നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയും ചെയ്തു.