കാഞ്ഞങ്ങാട്: തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസിന് തുളുനാട് എക്‌സ്പ്രസ് എന്ന പേര് നല്‍കാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.പ്രസ്തുത വണ്ടിയുടെ പേരില്ലായ്മ യാത്രക്കാര്‍ക്ക് ഏറെ പ്രയാസവും അസൗകര്യവും സൃഷ്ടിക്കുന്നുവെന്നും പരശുരാമും മലബാറും ഏറനാടും നേത്രാവതിയും പോലെ തുളുനാട് എക്‌സ്പ്രസും ജനമനസ്സില്‍ സ്ഥാനം പിടിക്കുമെന്നും യോഗം വിലയിരുത്തി.സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ആനന്ദ കൃഷ്ണന്‍ എടച്ചേരി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ശോഭന രവീന്ദ്രന്‍, സുകുമാരന്‍ പെരിയച്ചൂര്‍,ഇ.വി.ജയകൃഷ്ണന്‍, പ്രേമചന്ദ്രന്‍ ചോമ്പാല, ശ്രീദേവി അമ്പലപുരം, കോട്ടുകാല്‍ സത്യന്‍, മനോജ് കുമാര്‍ കൂത്തുപറമ്പ്, അനില്‍കുമാര്‍ പട്ടേന, മധു ഡല്‍ഹി എന്നിവര്‍ സംസാരിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ സ്വാഗതവും ടി വി സജിത്ത് നന്ദിയും പ്രകാശിപ്പിച്ചു.