കാസര്‍കോട് സഹോദയ ഇന്റര്‍ സ്കൂള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചെറുപനത്തടി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. ആതിഥേയരായ സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്കൂള്‍ റണ്ണറപ്പ് കിരീടം നേടി. വെള്ളരിക്കുണ്ട് വൈഎംസിഎ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ച് നടത്തിയ മത്സരത്തില്‍ കാസര്‍കോട് സഹോദയയിലെ 8 സ്കൂളുകള്‍ പങ്കെടുത്തു. കാസര്‍ഗോഡ് സഹോദയ പ്രസിഡന്റ് ഫാദര്‍ ജോസ് കളത്തിപ്പറമ്പില്‍, വെള്ളരിക്കുണ്ട് കോണ്‍വെന്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജ്യോതി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു,