കരിവേടകം എ യു പി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ച് ജെ സി ഐ ചുള്ളിക്കര

രാജപുരം: കരിവേടകം എ യു പി സ്‌കൂളില്‍ ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. കരിവേടകം
പള്ളി വികാരി ഫാദര്‍ അനീഷ് ചക്കിട്ടമുറിയിലിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ലിസ്സി ഉദ്ഘാടനം ചെയ്തു. ജെ സി ഐ ചുള്ളിക്കര പ്രസിഡന്റ് ലിബിന്‍ വര്‍ഗീസ് മുഖ്യ അഥിതിയായി, മുന്‍ ജെസി ഐ പ്രസിഡന്റ് ഷാജി പൂവക്കുളം, സണ്ണി മാഷ് എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ വെച്ച് എണ്‍പതോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *