രാജപുരം:ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) കള്ളാര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ കൊട്ടോടിയില്‍ നടന്നു. ബി എം എസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലത ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ബി എം എസ് മുന്‍ മേഖല പ്രഭാരി കൃഷ്ണന്‍ കേളോത്ത് മുഖ്യപ്രഭാഷണം നടത്തി. ബിഎം എസ് പാണത്തൂര്‍ മേഖല പ്രസിഡന്റ് സുരേഷ് പെരുമ്പള്ളി, ഹൊസ്ദുര്‍ഗ് മേഖല പ്രസിഡന്റ് ഭാസ്‌കരന്‍, പാണത്തൂര്‍ മേഖല വൈസ് പ്രസിഡന്റ് തങ്കച്ചന്‍ പാണത്തൂര്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മനോജ് താന്നിക്കാല്‍, കൊട്ടോടി യൂണിറ്റ് സെക്രട്ടറി സുമ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.