മാലക്കല്ല് ഇറോസ് ഫാഷന്‍ അക്കാദമിയില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ ബ്രൈഡല്‍ എക്‌സാം നടത്തി

രാജപുരം : മാലക്കല്ല് ഇറോസ് ഫാഷന്‍ അക്കാദമിയില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ ബ്രൈഡല്‍ എക്‌സാം നടത്തി.2023-24 വര്‍ഷത്തില്‍ ആറുമാസത്തെ ബ്യൂട്ടീഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ ബ്രൈഡല്‍ എക്‌സാമാണ് നടത്തിയത്. സാന്ദ്ര ബ്യൂട്ടി പാര്‍ലറിലെ ബ്യൂട്ടീഷന്‍ ഷൈനി രാജു ജഡ്ജ് ചെയ്തു.

വര്‍ഷങ്ങളായി മാലക്കല്ലില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇറോസ്. വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി നിരവധി പേര്‍ സ്വയം തൊഴിലിന് പ്രാപ്തരായി. ഫാഷന്‍ ഡിസൈനിങ് ബ്യൂട്ടീഷന്‍ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. വനിതകള്‍ക്ക് കേരള ഗ്രാമീണ വനിതാ മിഷന്റെ 40 ശതമാനം ഫീസിളവേടെ കോഴ്‌സുകള്‍ പഠിക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ്. പ്രവേശനം വനിതകള്‍ക്ക് മാത്രമാണ്.

പരിശീലനം നല്‍കുന്ന കോഴ്‌സുകള്‍
ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ് (1 വര്‍ഷം, 6 മാസം, 3 മാസം)
ഡിപ്ലോമാ ഇന്‍ ബ്യൂട്ടീഷന്‍ (3 മാസം, 6 മാസം )
തയ്യല്‍ പരിശീലനം (1 മാസം )

ക്ലാസ്സില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പഠിക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സ് എന്നിവ 7994286039 ഈ നമ്പറില്‍ വാട്‌സാപ്പില്‍ അയച്ചോ വിളിച്ചോ രജിസ്റ്റര്‍ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *