ഭക്തിഗാനസിഡി ‘കലശോത്സവം ‘പുറത്തിറക്കി.

പ്രശസ്ത ഗായകന്‍ പ്രമോദ് ആണൂര്‍ തളിയില്‍ നാരായണപൊതുവാളിനുനല്‍കി പ്രകാശനം നിര്‍വഹിച്ചു.

ചെറുവത്തൂര്‍ : കുട്ടമ്മത്ത് ശ്രീ വെണ്ണോ ളി പള്ളിയറ നവീകരണ കലശോത്സവത്തിന്റെയും കളിയാട്ടമഹോത്സവ ത്തിന്റെയും ഭാഗമായി തയ്യാറാക്കിയ ഭക്തിഗാനസിഡി ‘കലശോത്സവം’ പുറത്തിറക്കി. പ്രശസ്ത ഗായകന്‍ പ്രമോദ് ആണൂര്‍ തളിയില്‍ നാരായണപൊതുവാളിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ തളിയില്‍ അധ്യക്ഷനായി.
അനൂപ് നാരായണന്‍ കുട്ടമത്തിന്റെ വരികള്‍ക്ക് യുവതലമുറയിലെ ശ്രദ്ധേയനായ ഗായകന്‍ പ്രമോദ് ആണൂര്‍ ശബ്ദം നല്‍കി. വിനോദ്‌സാരഗത്തിന്റെതാണ് ഓര്‍ക്കസ്‌ട്രേഷന്‍. പ്രശ സ്ത സംഗീതജ്ഞന്‍ രാജേഷ് തൃക്കരിപ്പൂര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് കോറസ് പാടിയിരിക്കുന്നത് പ്രജില രാജേഷ്, നിരൂപം സായി , തീര്‍ത്ഥ ജയന്‍ നയന്‍സായി എന്നിവരാണ്. തളിയില്‍ നാരായണപൊതുവാള്‍, വിനോദ് സാരഗം ചെറുവത്തൂര്‍ സംസാരിച്ചു.
പടം: ഭക്തിഗാനസിഡി ‘കലശോത്സവം ‘
പ്രശസ്ത ഗായകന്‍ പ്രമോദ് ആണൂര്‍ തളിയില്‍ നാരായണപൊതുവാളിനുനല്‍കി പ്രകാശനം നിര്‍വഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *