രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ വാര്‍ഷിക മഹോത്സവത്തിന് കലവറനിറയ്ക്കല്‍ ഘോഷയാത്രയോടുകൂടി തുടക്കമായി. ഇന്ന് 12.30 ന് ലളിതാ സഹസ്രനാമ പാരായണം ഉച്ചപൂജ. അന്നദാനം. വൈകുന്നേരം 6 മണിക്ക് ദീപാരാധന തുടര്‍ന്ന് പൂജാതി കര്‍മ്മങ്ങള്‍, 6.30 കോല്‍ക്കളി, നാട്യലയ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിവിധ കലാപരിപാടികള്‍. നാളെ രാവിലെ 5.30ന് നടതുറക്കല്‍ തുടര്‍ന്ന് പൂജാദികര്‍മ്മങ്ങള്‍ 9 മണിക്ക് അക്ഷരശ്ലോകം, 10. 30 ന് സര്‍വ്വൈശ്വര.വിളക്ക് പൂജ തുടര്‍ന്ന് തുലാഭാരം. 12.30 ന് ലളിതാസഹസ്രാനാമ പാരായണം,1 മണിക്ക് ഉച്ചപൂജ, പ്രസാദ വിരണം, അന്നദാനം വൈകുന്നേരം 6 മണിക്ക് ദീപാരാധന ഇരട്ട തായമ്പക, അലങ്കാരപൂജ നിറമാല , അത്താഴപൂജ ,8 മണിക്ക് ശ്രീ ഭൂതബലി എഴുന്നള്ളത്ത് തിടമ്പ് നൃത്തം.