പാലക്കുന്ന്: അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ നേടിയെടുത്ത പഠന നേട്ടങ്ങളെ ആസ്പദമാക്കി കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ പഠനോത്സവം നടത്തി. ക്ലാസ് തല അവതരണങ്ങള്‍ക്ക് ശേഷം മലയാളം, ഇംഗ്ലീഷ്, അറബിക്, ഇ.വി.എസ്, ഗണിതം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രദര്‍ശനങ്ങള്‍ നടന്നു. പoനോത്സവം ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.വൈസ് പ്രസിഡന്റ് അഡ്വ.വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ആശ, പി.ടി.എ പ്രസിഡന്റ് ജഗദീഷ് ആറാട്ടുകടവ്, എം.പി.ടി.എ.പ്രസിഡന്റ് ഷാന, സലീം എന്നിവര്‍ പ്രസംഗിച്ചു.