വെള്ളിക്കോത്ത് : ലോക വനിത ദിനത്തിന്റെ ഭാഗമായി വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി ആന്‍ഡ് സര്‍ഗ്ഗ വേദി വനിതാ വേദിയുടെ നേതൃത്വത്തില്‍ വനിതോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരി ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു. ഈ ആധുനികകാലത്ത് സ്ത്രീകള്‍ പിന്നില്‍ നടക്കേണ്ടവരല്ലെന്നും എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ നില്‍ക്കാനുള്ള ആര്‍ജ്ജവം സ്ത്രീകള്‍ക്ക് ഉണ്ടാവണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. വനിതാ വേദി പ്രസിഡണ്ട് പി. പി. ആതിര അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച സാവിത്രി വെള്ളിക്കോത്ത്, കാശിഷ് മുകേഷ്, നിവേദ് കൃഷ്ണ എന്നിവരെ എഴുത്തുകാരി ബിന്ദു മരങ്ങാട് ആദരിച്ചു. ക്ലബ്ബ് രക്ഷാധികാരി പി. മുരളി മാസ്റ്റര്‍, സര്‍ഗ്ഗ വേദി പ്രസിഡണ്ട് എസ്. ഗോവിന്ദരാജ്, ബാലവേദി പ്രസിഡണ്ട് കെ. വി. അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു. സാവിത്രി വെള്ളിക്കോത്ത്, കാശിഷ് മുകേഷ്, നിവേദ് കൃഷ്ണ എന്നിവര്‍ മറുമൊഴി പ്രസംഗം നടത്തി. വനിതാ വേദി സെക്രട്ടറി മമത ശരത്ത് സ്വാഗതവും വനിതാവേദി വൈസ് പ്രസിഡണ്ട് ടി. ആതിര നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.