രാജപുരം: 1911ല്‍ കോട്ടയം അതിരൂപത സ്ഥാപിതമായതിനു ശേഷം ആദ്യമായാണ് കോട്ടയം അതിരൂപതയ്ക്ക് മലബാറില്‍ നിന്ന് ഒരു സഹായ മെത്രാന്‍ ഉണ്ടാവുന്നത്. 1943 ലെ സംഘടിത മലബാര്‍ ക്‌നാനായ കുടിയേറ്റം നടന്ന മടമ്പം, രാജപുരം ഫൊറോനകളില്‍ നിന്ന് ആദ്യമായി നിയമി തനായ മെത്രനാണ് മാര്‍ തോമസ് ആനിമൂട്ടില്‍, മടമ്പം ഫൊറോനയിലെ പയ്യാവൂര്‍ ഇടവകയില്‍ താമസമാക്കിയവരാണ് തോമസ് ആനിമൂട്ടില്‍ പിതാവിന്റെ കുടുംബം.
വൈദികനായി 37 വര്‍ഷം പൂര്‍ത്തിയാക്കിയ മാര്‍ തോമസ് ആനിമൂട്ടില്‍ അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലിത്തായുടെ പേഴ്‌സണല്‍ സെക്രട്ടറി, കോട്ടയം കത്തിഡ്രല്‍ അഡ്മിനിസ്‌ട്രേറ്റര്‍, അതിരൂപത ചാന്‍സലര്‍, ശ്രീപുരം പാസ്റ്റര്‍ സെന്‍ട്രല്‍ ഡയറക്ടര്‍, ഉഴവൂര്‍, കടുത്തു രുത്തി എന്നീ ഫൊറോന പള്ളികളുടെ വികാരി, കോട്ടയം കാരിത്താസ് ആശുപത്രിയുടെ ഡയറക്ടര്‍, അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി, മിഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍ അമേരിക്കയിലും ശുശ്രൂഷ ചെയ്തു. കോട്ടയം അതിരൂപതയുടെ പ്രോ-പ്രോട്ടോ സിഞ്ചലൂസ് ആയി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ക്നാനായ സമുദായ അംഗങ്ങളുടെ അജപാലന പ്രവര്‍ത്ത നങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും എല്ലാ അംഗങ്ങള്‍ക്കും ശുശ്രൂഷ ഉറപ്പാക്കുന്ന തിനും ക്‌നാനായ സമൂഹം നടത്തിയ ദീര്‍ഘനാളത്തെ പരിശ്രമങ്ങളുടെയും, പ്രാര്‍ത്ഥനയുടെയും ഫലമാണ് കോട്ടയം ക്‌നാനായ അതിരൂപതയ്ക്ക് മൂന്നാമതൊരു സഹായ മെത്രാനായി മാര്‍ തോമസ് ആനിമൂട്ടില്‍ നിയമിതനായത്.
കോട്ടയം അതിരൂപതയിലെ മലബാര്‍ പ്രദേശത്തെ വിശ്വാസ സമൂഹത്തിന്റെ ആത്മീയ, ഭൗതിക വളര്‍ച്ചയ്ക്കായി പ്രത്യേകം നിയമിതനായ മാര്‍ തോമസ് ആനിമൂട്ടില്‍ പ്രഥമ മലബാര്‍ ക്‌നാനായ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായ രാജപുരത്ത് ആദ്യമായി എത്തുമ്പോള്‍ ഊഷ്മളമായ സ്വീകരണ ത്തിന് ഒരുങ്ങുകയാണ് ക്നാനായ കുടിയേറ്റ ജനത.
ശനിയാഴ്ച വൈകുന്നേരം 2.30ന് ഒടയന്‍ചാലില്‍ സ്വീകരിച്ച് വാഹന ഘോഷയാത്രയായി രാജപുരത്തെത്തി അവിടെ നിന്ന് വിശിഷ്ടവ്യക്തികളും കുടിയേറ്റമക്കളും ഒന്ന് ചേര്‍ന്ന് സ്വീകരിച്ച് റാലിയായി പൊതുസമ്മേളനം നടക്കുന്ന രാജപുരം പാരീഷ് ഹാളില്‍ എത്തും.
രാജപുരം ഫൊറോന വികാരി ഫാ. ജോസഫ് അരിച്ചിറ അധ്യക്ഷതവഹിക്കും, കാസര്‍ഗോഡ് എം.പി രാജമോഹന്‍ ഉണ്ണിത്താന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും, കാഞ്ഞങ്ങാട് എം.എല്‍.എ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.സി, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ, പനത്തടി ഫൊറോനാ വികാരി റവ. ഫാ.ചാക്കോ കുടിപറമ്പില്‍, കെ.സി.സി ഫൊറോന പ്രസിഡണ്ട് ഒ.സി ജെയിംസ് എന്നിവര്‍ സംസാരിക്കും.
പത്രസമ്മേളനത്തില്‍ രാജപുരം ഫൊറോന വികാരിയും ചെയര്‍മാനുമായ ഫാ. ജോസ് അരീച്ചിന പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സജി മുളവനാല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജിജി കിഴക്കേ പുറത്ത്,ഫിലിപ്പ് വെട്ടിക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.