കാസര്‍കോട്: സംസ്ഥാനത്തെ നദികളില്‍ നിന്നും മണലെടുക്കുന്നത് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ അടച്ചിട്ട കടവുകള്‍ പുനസ്ഥാപിക്കുമ്പോള്‍ ജില്ലയിലെ മുഴുവന്‍ കടവുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ യോഗം ആവശ്യപ്പെട്ടു.2013 ല്‍ മണല്‍ ഓഡിറ്റിംഗിന്റെ ഭാഗമായി ജില്ലയില്‍ അടച്ചിട്ട കടവുകളില്‍ ഓഡിറ്റ് പൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞ് ചന്ദ്രഗിരി,പയസ്വിനി പുഴകളിലെ പ്രധാനപ്പെട്ട പല കടവുകളും തുറക്കാന്‍ ഇതു വരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ല.കാസര്‍കോട് നഗരസഭ, ചെങ്കള,മുളിയാര്‍ ഗ്രാമ പഞ്ചായത്തുകളിലെ കടവുകളൊന്നും നിലവില്‍ പ്രവര്‍ത്തനാനുമതി ലഭിച്ച ലിസ്റ്റിള്‍ ഉള്‍പ്പെടാത്തത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളോടുള്ള വഞ്ചനയാണ്. നിലപാട് തിരുത്താത്ത പക്ഷം തൊഴിലാളികളുടെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ യോഗം തീരുമാനിച്ചു. ഹനീഫ പാറ ചെങ്കള അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ.പ്രസിഡണ്ട് പി ഐ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.അബ്ദുറഹ്‌മാന്‍ കടമ്പള,എ എച്ച് മുഹമ്മദ് ആദൂര്‍,യൂസഫ് പാച്ചാണി,സൈനുദ്ധീന്‍ തുരുത്തി, മുഹമ്മദ് മൊഗ്രാല്‍,ശിഹാബ് റഹ്‌മാനിയ നഗര്‍,ബി കെ ഹംസ ആലൂര്‍ പ്രസംഗിച്ചു.
ഫോട്ടോ: നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ യോഗം സംസ്ഥാന വൈ പ്രസിഡണ്ട് പി.ഐ.എ ലത്തീഫ് ഉദ്ഘാടനം ചെയുന്നു.