കാഞ്ഞങ്ങാട്: പൊതുജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ സേഫ് ബൈറ്റ് പദ്ധതിയുടെ ഭാഗമായി അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ നോര്‍ത്ത് കോട്ടച്ചേരി,മാണിക്കോത്ത്, അതിഞ്ഞാല്‍, മഡിയന്‍ പ്രദേശങ്ങളിലെ ഭക്ഷണശാലകളിലും മാണിക്കാത്തെ ഓഡിറ്റോറിയത്തിലും മിന്നല്‍ പരിശോധന നടത്തി.
ഭക്ഷണം തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതുമായ സാഹചര്യങ്ങള്‍, സ്ഥാപനങ്ങളിലെ ശുചിത്വനിലവാരം, കുടിവെള്ളത്തിന്റെ സുരക്ഷിതത്വം, മാലിന്യസംസ്‌കരണ സംവിധാനം, ജീവനക്കാരുടെ വ്യക്തിശുചിത്വം തുടങ്ങിയ കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി.പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് കര്‍ശന ശുചിത്വ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പ് നോട്ടീസും നല്‍കി.
പെരിയ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു ബാലുശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ഗോപകുമാര്‍, എന്‍. സുബന്‍, ബി. സേതുനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.