കരിപ്പോടി മുച്ചിലോട്ട് പെരുങ്കളിയാട്ടം :അന്നദാനത്തിന് കുടുംബശ്രീ വിളയിച്ചെടുത്ത നെല്ലും

ബാര : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടതിനെത്തുന്ന ഭക്തര്‍ക്ക് അന്നദാനത്തിന് മേല്‍ബാര പുലരി കുടുംബശ്രീ കൂട്ടായ്മയും ശ്രീലക്ഷ്മി സംഘ കൃഷി ഗ്രൂപ്പും ചേര്‍ന്ന് കൃഷി ചെയ്ത പാടത്തു നിന്ന് കൊയ്‌തെടുത്ത മുഴുവന്‍ നെല്ലും സമര്‍പ്പിക്കും.കൊയ്ത്തുത്സവം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ഗീത ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്‍, സെക്രട്ടറി പ്രേമലത, പഞ്ചായത്ത് അംഗം രാജകല നാരായണന്‍, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ സനൂജ, കളിയാട്ട കണ്‍വീനര്‍ ബാലകൃഷ്ണന്‍ മേല്‍ബര, പ്രജിഷ, കുഞ്ഞിരാമന്‍ കിഴക്കേക്കര, സുരേഷ് ബാബു, നളിനി പുറത്തവളപ്പ്, മാലതി എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *