കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണം; ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സ്റ്റേഷനായി ഉയര്‍ത്തണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ അധികൃതരുടെ അവഗണന അവസാനിപ്പിച്ച് അര്‍ഹമായ ട്രെയിന്‍ സ്റ്റോപ്പുകളും വികസന സൗകര്യങ്ങളും അനുവദിക്കണമെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാടിന്റെ റെയില്‍വേ വികസന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഫോറം ഒരുങ്ങുകയാണ്.

ചടഏ4 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് ഏകദേശം 20 കോടി രൂപ വാര്‍ഷിക വരുമാനമുണ്ടെന്നും മലബാര്‍ മേഖലയിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ കാഞ്ഞങ്ങാടും ഉള്‍പ്പെടുന്നുവെന്നും ഫോറം ചൂണ്ടിക്കാട്ടി. എന്നാല്‍ ഏകദേശം 7 കോടി രൂപ മാത്രം വാര്‍ഷിക വരുമാനമുള്ള നിലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ പുതിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ അനുവദിക്കുമ്പോള്‍ കാഞ്ഞങ്ങാടിന് അര്‍ഹമായ പരിഗണന ലഭിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.

ജില്ലയില്‍ ഒരു സ്റ്റോപ് മാത്രം ഉള്ള രാമേശ്വരം എക്സ്പ്രസ് (16621/16622) ട്രെയിനുകള്‍ക്ക് കാഞ്ഞങ്ങാടിനെ മറികടന്ന് നിലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചതിനെ ഫോറം ശ്രദ്ധയില്‍പ്പെടുത്തുന്നു. നിലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുന്നതിനെ ഫോറം എതിര്‍ക്കുന്നില്ല. മറിച്ച്, കാഞ്ഞങ്ങാടിന്റെ യാത്രക്കാരുടെ എണ്ണം, വരുമാനം, വാണിജ്യ പ്രാധാന്യം എന്നിവ പരിഗണിച്ച് കാഞ്ഞങ്ങാടിനും സമാനമായ പരിഗണന നല്‍കണമെന്നാണ് ആവശ്യം.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സ്റ്റേഷനായി ഉയര്‍ത്തണം

വടക്കന്‍ കേരളത്തിലെയും കൂര്‍ഗിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന കവാടമായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെ വികസിപ്പിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ മാത്രം അകലെയുള്ള കേരള കേന്ദ്ര സര്‍വകലാശാല, പെരിയ; നിത്യാനന്ദ ആശ്രമം (3 കിലോമീറ്റര്‍); ആനന്ദാശ്രമം (5 കിലോമീറ്റര്‍); ബേക്കല്‍ കോട്ട (11 കിലോമീറ്റര്‍); റാണിപുരം (48 കിലോമീറ്റര്‍); ഭാഗമണ്ഡല (72 കിലോമീറ്റര്‍); തലക്കാവേരി (82 കിലോമീറ്റര്‍) തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കാഞ്ഞങ്ങാട് വഴി എത്തിച്ചേരാന്‍ സാധിക്കും.

ഈ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെ ഒരു മാതൃകാ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സ്റ്റേഷനായി ഉയര്‍ത്തണം. ഇതിനായി ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടൂറിസ്റ്റ് മാപ്പുകളും ഗൈഡ് ബോര്‍ഡുകളും, പ്രീപെയ്ഡ് ടാക്സി സൗകര്യം, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ബസ് കണക്റ്റിവിറ്റി, ഹെല്‍പ് ഡെസ്‌ക്, സൗജന്യ വൈഫൈ, ശുചിത്വവും ഹരിതാഭയും ഉറപ്പാക്കുന്ന സ്റ്റേഷന്‍ സൗകര്യങ്ങള്‍ എന്നിവ ഒരുക്കണം. ഇതിലൂടെ പ്രദേശത്തെ ടൂറിസം മേഖലയുടെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും വളര്‍ച്ചയ്ക്ക് വലിയ സാധ്യതയുണ്ടെന്നും ഫോറം ചൂണ്ടിക്കാട്ടി.

ഫോറത്തിന്റെ പ്രധാന ആവശ്യങ്ങള്‍

  • കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക.
  • യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അര്‍ഹമായ ട്രെയിന്‍ സ്റ്റോപ്പുകള്‍ ഉറപ്പാക്കുക.
  • റിസര്‍വേഷന്‍ കൗണ്ടര്‍, പാര്‍സല്‍ സംവിധാനം, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുക.
  • കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സ്റ്റേഷനായി ഉയര്‍ത്തുക.
  • സ്റ്റേഷന്റെ വികസനത്തിന് പ്രത്യേക പരിഗണന നല്‍കുക.
  • വടക്കന്‍ കേരളത്തിന്റെയും കൂര്‍ഗിന്റെയും ടൂറിസം വികസനത്തിനുള്ള പ്രധാന റെയില്‍വേ കവാടമായി കാഞ്ഞങ്ങാടിനെ മാറ്റുക.

ജനറല്‍ ബോഡി യോഗം നവംബര്‍ 15ന്

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം കാഞ്ഞങ്ങാടിന്റെ ജനറല്‍ ബോഡി യോഗം 2026 നവംബര്‍ 15 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മാണിക്കോത്ത് ഗ്രീന്‍ ഷോപ്പി ഹാളില്‍ ചേരും. യോഗത്തില്‍ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ തുടര്‍സമരപരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ വികസനവും അര്‍ഹമായ ട്രെയിന്‍ സ്റ്റോപ്പുകളും നേടിയെടുക്കുന്നതിനായി നവംബര്‍ 24-ന് ഏകദിന ഉപവാസവും ധര്‍ണ്ണയും ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യം ജനറല്‍ ബോഡി യോഗത്തില്‍ വിശദമായി ആലോചിച്ച് തീരുമാനിക്കും.

യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഫോറം അഭ്യര്‍ത്ഥിച്ചു.

സി.കെ. നാസര്‍
ജനറല്‍ സെക്രട്ടറി
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം – കാഞ്ഞങ്ങാട്
ഫോണ്‍: 9447151447

Leave a Reply

Your email address will not be published. Required fields are marked *