തിരുവനന്തപുരം/കൊച്ചി: കാഴ്ചവൈകല്യങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ലേസര്‍ വിഷന്‍ കറക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ‘സില്‍ക്’ (SiLK) നേത്രചികിത്സാരീതി കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച് ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചൈതന്യ വണ്‍. കാഴ്ചവൈകല്യങ്ങളുള്ളവര്‍ക്ക് കണ്ണടയില്ലാതെ തന്നെ വ്യക്തമായ കാഴ്ച നേടാന്‍ സഹായിക്കുന്ന നൂതന ശസ്ത്രക്രിയയാണിത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി പുതിയ ചികിത്സാ സംവിധാനം ഉദ്ഘാടനം ചെയ്തു. ചൈതന്യ വണ്‍ മാനേജിങ് പാര്‍ട്ണറും സിഇഒയും സിഎംഒയുമായ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍, പാര്‍ട്ണറും ഡയറക്ടറുമായ (ഹെല്‍ത്ത്‌കെയര്‍ പ്രൊമോഷന്‍സ്) ഡോ. അനില്‍ കൃഷ്ണന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി 13 നേത്രാശുപത്രികളുടെ ശൃംഖലയുള്ള കേരളത്തിലെ നേത്ര ചികിത്സാ രംഗത്ത് മുന്‍നിരയിലുള്ള സ്ഥാപനമായ ചൈതന്യ വണ്ണിന്റെ മുപ്പത്തിയൊന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അത്യാധുനിക ചികിത്സാ സംവിധാനം കേരളത്തിലെ രോഗികള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വിഷന്‍ വികസിപ്പിച്ചെടുത്ത, ലേസര്‍ വിഷന്‍ കറക്ഷന്‍ രംഗത്തെ ലോകോത്തര ചികിത്സയാണ് സില്‍ക്.
കാഴ്ചവൈകല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതുതലമുറ സാങ്കേതികവിദ്യ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മാനേജിങ് പാര്‍ട്ണറും സിഇഒയും സിഎംഒയുമായ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളില്‍ ‘സില്‍ക്’ സാങ്കേതികവിദ്യ സജ്ജമാക്കിയതോടെ അത്യാധുനിക ലേസര്‍ നേത്രചികിത്സാ സൗകര്യം സംസ്ഥാനത്തെ എല്ലാവര്‍ക്കും എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ‘എലിറ്റ’ (ELITA) പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ, വിഷമദൃഷ്ടി (Astigmatism), ഹ്രസ്വദൃഷ്ടി (Myopia) എന്നീ പ്രശ്‌നങ്ങളുള്ള രോഗികള്‍ക്ക് നൂതനമായ ‘സില്‍ക്’ ശസ്ത്രക്രിയയിലൂടെ മികച്ച കാഴ്ചശക്തി നല്‍കാന്‍ ചൈതന്യയിലെ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. ഏറ്റവും വേഗതയേറിയ ലേസര്‍ ഡെലിവറി സംവിധാനമുള്ള ‘എലിറ്റ ഫെംടോസെക്കന്‍ഡ് ലേസര്‍’ (ELITA Femtosecond laser) അതിസൂക്ഷ്മമായ ലേസര്‍ പള്‍സുകളാണ് ഉപയോഗിക്കുന്നത്. ഇതുവഴി നേത്രപടലത്തിലെ ചെറിയ പാളി (Lenticule) വളരെ സുഗമമായി നീക്കം ചെയ്യാന്‍ സാധിക്കും