രാജപുരം:കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെയും വെറ്റിനറി ഡിസ്‌പെന്‍സറി കള്ളാറിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ തെരുവുനായ്ക്കള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു ഗംഗാധരന്‍ , ശ്രീവിദ്യ പി, എന്നിവര്‍ പങ്കെടുത്തു. വെറ്ററിനറി സര്‍ജന്‍ ഡോ.ആഫ്രിദ് എ ആര്‍,ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ലക്ഷ്മി രാജന്‍,കൃഷ്ണാനന്ദ് കെ. ബി ,ബിബി പി.എന്‍ എന്നിവര്‍ തെരുവ് നായ്ക്കളുടെ പേവിഷബാധ പ്രതിരോധ കുത്തിവെപ്പിന് നേതൃത്വം നല്‍കി. കള്ളാര്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളിലായി രണ്ട് ദിവസങ്ങളിലായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.