ആകര്‍ഷകമായ ദീപാവലി ഓഫറുകളുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

സ്വര്‍ണം, അണ്‍കട്ട്, ജെംസ്റ്റോണ്‍ ആഭരണങ്ങളുടെ പണിക്കൂലിയിലുംവജ്രാഭരണങ്ങളുടെ മൂല്യത്തിലും 30 ശതമാനം കിഴിവും പ്രീ ബുക്കിംഗ് സൗകര്യവും
കൊച്ചി: ആഗോളതലത്തില്‍ നാലാമത്തെ വലിയ ജ്വല്ലറി റീട്ടെയ്ലറും റെസ്‌പോണ്‍സബിള്‍ ജ്വല്ലറുമായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്വര്‍ണം, അണ്‍കട്ട്, ജെംസ്റ്റോണ്‍ ആഭരണങ്ങളുടെ പണിക്കൂലിയില്‍ 30 ശതമാനം വരെ കിഴിവും വജ്രാഭരണങ്ങളുടെ മൂല്യത്തില്‍ 30 ശതമാനം വരെ ഇളവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ, ഉപഭോക്താക്കള്‍ക്ക് ആഭരണ മൂല്യത്തിന്റെ 10 ശതമാനം മുന്‍കൂട്ടി അടച്ച് സ്വര്‍ണം ബുക്ക് ചെയ്യുന്നതിനുള്ള പ്രീ ബുക്കിംഗ് സൗകര്യവുമുണ്ട്. സ്വര്‍ണവില ഉയരുകയാണെങ്കില്‍ ബുക്കിംഗ് സമയത്തെ നിരക്കിലും, കുറയുകയാണെങ്കില്‍ കുറഞ്ഞ നിരക്കിലും സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ ഇത് സഹായിക്കും.

വിവാഹങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് വിപുലമായ ആഭരണ ഡിസൈനുകളാണ് ഒരുക്കിയിട്ടുള്ളത്. ഈ ഓഫറുകള്‍ നവംബര്‍ 15 വരെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട്, പോള്‍ക്കി, ജെംസ്റ്റോണ്‍ തുടങ്ങി മലബാര്‍ ഗോള്‍ഡിന്റെ വിപുലമായ ആഭരണ ശേഖരങ്ങള്‍ക്കും ആകര്‍ഷകമായ അനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഒത്തുചേരലിന്റെയും പുതിയ തുടക്കത്തിന്റെയും ആഘോഷമായ ദീപാവലിയില്‍ ആഭരണങ്ങള്‍ക്ക് സവിശേഷമായ സ്ഥാനമാണുള്ളതെന്നും ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ അര്‍ത്ഥമുള്ളതാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഓഫറുകള്‍ അവതരിപ്പിക്കുന്നതെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. ഉപഭോക്തൃ സംതൃപ്തി, വിലയിലെ സുതാര്യത, അചഞ്ചലമായ വിശ്വസ്തത എന്നിവയാണ് കമ്പനിയുടെ മുഖമുദ്ര. ഇവ കാത്തുസൂക്ഷിക്കുന്നതില്‍ മലബാര്‍ ഗോള്‍ഡ് എക്കാലവും പ്രതിബദ്ധത പുലര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവാദിത്ത ഉറവിടങ്ങളില്‍നിന്നും ശേഖരിക്കുന്ന ആഭരണങ്ങള്‍ എച്ച് യു ഐ ഡn (HUID) ഹാള്‍മാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള ഗുണനിലവാര പരിശോധനകള്‍ക്കു ശേഷമാണ് ഉപഭോക്താക്കളുടെ പക്കലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *